ആയ്യത്താൻ ഗോപാലൻ ജീവചരിത്രം
കേരളത്തിലെ സാമൂഹ്യനവോത്ഥാന നായകരിലൊരാളായിരുന്നു റാവു സാഹിബ് ഡോ. ആയ്യത്താൻ ഗോപാലൻ (Rao Sahib Dr.Ayathan Gopalan) (3 മാർച്ച് 1861 - 2 മേയ് 1948). "ദർസർജി" എന്നും "ദർസർസാഹിബ്" എന്നും അറിയപ്പെടുന്ന നവോത്ഥാനനായകൻ. ("ദർസർ" എന്നാൽ ലാറ്റിൻ ഭാഷയിൽ ഡോക്ടർ എന്നാണ് അർത്ഥം, "ജീ" എന്നാൽ ഹിന്ദി ഭാഷയിൽ ആദരവ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം) ഇന്ത്യൻ ഡോക്ടർ, സർജൻ, മെഡിക്കൽ സ്കൂൾ പ്രൊഫസർ, എഴുത്തുകാരൻ, മനുഷ്യസ്നേഹി, സാമൂഹ്യപരിഷ്കർത്താവ്, നവോത്ഥാന നായകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. അനാചരങ്ങളോടുള്ള പ്രതിഷേധം സ്വന്തം കുടുമ മുറിച്ചു കൊണ്ട് നടത്തിയ നവോത്ഥാന നായകൻ ആയിരുന്നു ഡോക്ടർ. ആയ്യത്താൻ ഗോപാലൻ. രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ (1893) കേരളത്തിലെ നേതാവും, പ്രചാരകനുമായിരുന്നു. കേരളത്തിലെ സുഗുണവർധിനി പ്രസ്ഥാനത്തിന്റെ (1900) സ്ഥാപകൻ, ഡിപ്രസ്ഡ് ക്ലാസ്സെസ് മിഷൻ (1909) (Depressed classes mission) പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു. കേരളത്തിൽ, വിഗ്രഹാരാധനയെ അപലപിച്ച അദ്ദേഹം സാമൂഹികമായി കൊടികുത്തി വാണിരുന്ന അന...